കൊവിഡ് വാക്സിനില്‍ മോദിയുടെ യഥാർത്ഥ നിലപാടെന്ത് ? ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 03, 2020
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിനെക്കുറിച്ച് മോദിയും സര്‍ക്കാരും വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഏത് നിലപാടിനൊപ്പമാണ് പ്രധാനമന്ത്രി നില്‍ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
https://twitter.com/RahulGandhi/status/1334343884357287942
പ്രധാനമന്ത്രി പറഞ്ഞു എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്ന്. ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു – ബിഹാറിലെ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന്. ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നു എല്ലാവർക്കും വാക്സീൻ നൽകുമെന്നു പറഞ്ഞിട്ടില്ലെന്ന്. യഥാർഥത്തിൽ ഏതു അഭിപ്രായത്തിനൊപ്പമാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്?’ - രാഹുല്‍ ഗാന്ധി കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10