'വയനാട് മണ്ണിടിച്ചില്‍ അത്യന്തം ദുഃഖകരം'; ദുരിതബാധിതർക്ക് ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: വയനാട്ടിലുണ്ടായ കനത്ത മണ്ണിടിച്ചിലിന്റെ വാർത്ത അത്യന്തം ദുഃഖകരമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി. തൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുരന്തം ബാധിച്ച എല്ലാവർക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സംഭവസ്ഥലത്ത് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണ്ണിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരുന്നതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമുള്ള എല്ലാ സഹായങ്ങളും എത്തിക്കാൻ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.
"മുൻപും പ്രതിസന്ധികളെ അതിജീവിച്ച വലിയ കരുത്ത് വയനാട് കാണിച്ചിട്ടുണ്ട്. ഈ മഹാദുരന്തത്തിലും നമ്മൾ ഒരുമിച്ച് നിൽക്കും; ദുരിതബാധിതരായ ഓരോ കുടുംബത്തോടുമൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യും" - രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.