വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ നാലായി,മണ്ണിടിച്ചിലിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വയനാട്: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ നാലായി, മരണത്തിനിടെയാക്കിയ മണ്ണിടിച്ചിലിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിലില്‍ നിന്ന് അഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ആയതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. നിലവില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത് എന്ന് സിസിടിവിദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല എന്നുമാണ് പ്രാഥമിക നിഗമനം. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മാറ്റാൻ കഴിഞ്ഞ മാസം 20ന് നിർദേശം നൽകിയതിന്റെ ഉത്തരവ് പുറത്തുവന്നിരുന്നു. നിർമാണ ഏജൻസിയായ കൊങ്കൺ റെയിൽവേക്കാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നത് കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ തുരങ്കപാത നിർമ്മാണത്തിൻ്റെ ഭാഗമായി കൂട്ടിയിട്ട മൺ കൂനകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കലക്ടർ നിർമ്മാണ കമ്പനിയായ കൊങ്കൺ റെയിൽവേക്ക് ഉത്തരവ് നൽകിയിരുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.