വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കരുത് ; നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
September 07, 2021
1 min read
•
Updated: June 10, 2026
ന്യൂഡൽഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കരുത്. നീറ്റ് പരീക്ഷ മാറ്റിവയ്ക്കുകയാണ് വേണ്ടത്. അവർക്ക് ന്യായമായ അവസരം ലഭിക്കട്ടെയെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
https://twitter.com/RahulGandhi/status/1435088320288239617
നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 12ന് തന്നെ പരീക്ഷ നടക്കും. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ പ്രൈവറ്റ്, കറസ്പോണ്ടൻസ്, കമ്പാർട്ട്മെന്റ് എക്സാമുകൾ എഴുതുന്നവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ എൻടിഎ നീറ്റ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭിച്ചു തുടങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10