കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കണം ; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പ്രിയങ്ക ഗാന്ധിയുടെ കത്ത്
Jaihind TV News Report
Jaihind TV Web Desk
April 13, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനും കത്ത് നൽകി.
https://twitter.com/priyankagandhi/status/1381178001170132992
നിലവിലെ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കണമെന്നും കത്തില്‍ പറയുന്നു. കൊവിഡ് -19 കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സംസ്ഥാന ബോർഡ് പരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റിവച്ചതായും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10