Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വടകരയിൽ യു ഡി എഫ് പ്രവർത്തകർക്കു നേരെ പോലീസിന്‍റെ അക്രമം

വടകരയിൽ യു ഡി എഫ് പ്രവർത്തകർക്കു നേരെ പോലീസിന്‍റെ അക്രമം
കോഴിക്കോട് വടകരയിൽ യു ഡി എഫ് പ്രവർത്തകർക്കു നേരെ പോലീസിന്‍റെ അക്രമം. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോലീസ് തടഞ്ഞു വെച്ചു. വടകര മടപ്പള്ളി കോളേജിൽ എസ് എഫ് ഐ നടത്തുന്ന അക്രമത്തിനും പ്രവർത്തന നിഷേധത്തിനുമെതിരെ കെ എസ് യു ഉൾപ്പെടെ ബഹുജന സംഘടനകൾ രാവിലെ മാർച്ച് നടത്തിയിരുന്നു. മാർച്ചിനു ശേഷം പിരിഞ്ഞു പോയ കെ എസ് യു പ്രവർത്തകർക്കു നേരെ നാദാപുരം റോഡിൽ വെച്ച് ഡിവൈഎഫ് ഐ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതേത്തുടർന്നാണ് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നത്. വടകര കൈ നാട്ടിയിലും നാദാപുരം റോഡിലും പോലീസ് പ്രവർത്തകർക്കു നേരെ ലാത്തി വീശി. തുടർന്ന് നടന്ന സംഘർഷത്തിൽ നിരവധി യു ഡി എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന്നിരവധി യു ഡി എഫ് പ്രവർത്തകരെ വടകര സ്റ്റേഷനിലും ചോമ്പാല സ്റ്റേഷനിലുമായി എത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും അനുവദിക്കാതെ പോലീസ് തടഞ്ഞു വെച്ചത്. മൂന്നു കെഎസ് യു പ്രവർത്തകർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in