സ്പ്രിങ്ക്ളറിന് ട്രംപിന്‍റെ ഇലക്ഷനുമായും ബന്ധം; ഡാറ്റ കുംഭകോണം ഗുരുതരം, സർക്കാർ നിലപാട് വ്യക്‌തമാക്കാത്തതില്‍ ദുരൂഹതയെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ
Jaihind TV News Report
Jaihind TV Web Desk
April 11, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്തെ രോഗികളുടെ പൂര്‍ണ്ണ വിവരം സര്‍ക്കാര്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണം ഗുരുതരമെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. ആരോപണം ഉന്നയിച്ചിട്ടും സർക്കാർ നിലപാട് വ്യക്തമാക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കമ്പനിക്ക് 2016 ലെ ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷനുമായി ബന്ധമുണ്ടന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യക്തമാക്കുന്ന ന്യൂയോര്‍ക്കര്‍ മാഗസിനിലെ ലേഖനവും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
'അമേരിക്കൻ ഇലക്ഷൻ അടുത്ത സാഹചര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഇലക്ഷൻ സൂത്രധാരനായ ബ്രാഡ് പാർസ്കെയിലിനെക്കുറിച്ചുള്ള ലേഖനത്തിൽ സ്പ്രിങ്ക്ളര്‍ എന്ന കമ്പനി ട്രംപ് ഇലക്ഷനിൽ ഡാറ്റ മാനേജ്മെന്റിൽ സഹായിച്ചു എന്ന് വ്യക്തമായി പറയുന്നു. മാത്രമല്ല ലേഖനത്തിൽ അടുത്തുവരിയാണ് കൂടുതൽ ദുരൂഹം സ്പ്രിങ്ക്ളര്‍ പല മുൻനിര സ്‌ഥാപനങ്ങളുടെയും പാർട്ണർ ആണെന്ന് വെബ്‌സൈറ്റിൽ പറയുന്നുണ്ടെങ്കിലും ട്രംപ് ഇലക്ഷനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല'-ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ സാഹചര്യത്തില്‍ വിവാദമായ, കോടതികയറിയ ട്രംപ് ഇലക്ഷനുമായി സ്പ്രിങ്ക്ളറിന് ബന്ധമുണ്ടന്നത് കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്നും എന്തെങ്കിലും എഗ്രിമെന്റ് ഉണ്ടെങ്കിൽ ഈ വിവാദ വിഷയങ്ങൾ പരാമർശിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികൾക്ക് ( ഹെൽത്ത്, ലൈഫ്‌സ്‌റ്റൈൽ, കൺസ്യൂമർ ഗുഡ്സ്) ഏറ്റവും ആവശ്യം ഉള്ളത് പേർസണൽ ഡേറ്റയാണ്. ക്വാറന്റൈനിലുള്ള 1.4 ലക്ഷം ആളുകളുടെ 41 ഡാറ്റ പോയിന്‍റുകള്‍ ഈ കമ്പനി കഴിഞ്ഞ 15 ദിവസത്തിൽ കൂടുതലായി ശേഖരിക്കുമ്പോള്‍ അതിന് എന്ത് മാനദണ്ഡമാണ് നിശ്ചയിച്ചിട്ടുള്ളത്? അവർ ഫ്രീയായി സോഫ്റ്റ്‌വെയർ നൽകുകയാണെങ്കിൽ പോലും അവർക്ക് ഇതൊരു ചാകരയല്ലേ?-ശബരീനാഥന്‍ ചോദിക്കുന്നു.
കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ കോവിഡ് ഡാറ്റയും ട്രംപ് ഇലക്ഷനും
------------
Splinkr കമ്പനിയുമായി ബന്ധപെട്ടു കൂടുതൽ വാർത്തകൾ വരികെയാണ്. കേരളത്തിൽ ക്വാറന്റൈനിലുള്ള 1.4 ലക്ഷം ജനങ്ങളുടെ കൈകാര്യം ചെയുന്ന കമ്പനിക്ക് 2016 ലെ ലോകത്തെ അത്ഭുതപെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷനുമായി ബന്ധമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
എന്നാൽ അത് ശരിയാണ്.ലോകത്തിലെ ഏറ്റവും ആധികാരികതയുള്ള മാസികയാണ് New Yorker ന്റെ മാർച്ച് 2020 ലക്കത്തിൽ ഒരു ലേഖനമുണ്ട്.
https://www.newyorker.com/…/the-man-behind-trumps-facebook-…
അമേരിക്കൻ ഇലക്ഷൻ അടുത്ത സാഹചര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഇലക്ഷൻ സൂത്രധാരനായ ബ്രാഡ് പാർസ്കെയിലിനെക്കുറിച്ചുള്ള ലേഖനത്തിൽ sprinklr എന്ന കമ്പനി ട്രംപ് ഇലക്ഷനിൽ ഡാറ്റ മാനേജ്മെന്റിൽ സഹായിച്ചു എന്ന് വ്യക്തമായി പറയുന്നു. മാത്രമല്ല ലേഖനത്തിൽ അടുത്തുവരിയാണ് കൂടുതൽ ദുരൂഹം "sprinklr പല മുൻനിര സ്‌ഥാപനങ്ങളുടെ (Nike, Nasdaq,Nasa) പാർട്ണർ ആണെന്ന് വെബ്‌സൈറ്റിൽ പറയുന്നുണ്ടെങ്കിലും ട്രംപ് ഇലക്ഷനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.
രണ്ടു ചോദ്യങ്ങളാണ് ഇവിടെ അറിയേണ്ടത്
1) വിവാദമായ, കോടതികയറിയ ട്രംപ് ഇലക്ഷനുമായി sprinklr ബന്ധമുണ്ടന്നത് കേരള സർക്കാരിന് അറിയിച്ചിട്ടുണ്ടോ? എന്തെങ്കിലും എഗ്രിമെന്റ് ഉണ്ടെങ്കിൽ ഈ വിവാദ വിഷയങ്ങൾ പരാമർശിച്ചിട്ടുണ്ടോ?
2)ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികൾക്ക് ( ഹെൽത്ത്, ലൈഫ്‌സ്‌റ്റൈൽ, കൺസ്യൂമർ ഗുഡ്സ്) ഏറ്റവും ആവശ്യം ഉള്ളത് പേർസണൽ ഡേറ്റയാണ്. ക്വാറന്റൈനിലുള്ള 1.4 ലക്ഷം ആളുകളുടെ 41 ഡാറ്റ പോയിന്റുകൾ ഈ കമ്പനി കഴിഞ്ഞ 15 ദിവസത്തിൽ കൂടുതലായി ശേഖരിക്കുബോൾ അതിന് എന്ത് മാനദണ്ഡമാണ് നിശ്ചയിച്ചിട്ടുള്ളത്? അവർ ഫ്രീയായി സോഫ്റ്റ്‌വെയർ നൽകുകയാണെങ്കിൽ പോലും അവർക്ക് ഇതൊരു ചാകരയല്ലേ?
ഈ ഡാറ്റ കുംഭകോണം ഗുരുതരമാണ്, ആരോപണം ഉന്നയിച്ചിട്ടു സർക്കാർ നിലപാട് വ്യക്തമാക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10