Logo
CHANGE MODE
Fri, Jun 05, 2026 • 05:39 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പ്രണയം കടങ്കഥയല്ല സത്യമാണ്, ആ സത്യത്തിന് മരണമില്ല; 'ഒരു പക്കാ നാടൻ പ്രേമം' ഒക്ടോബർ 14 ന് തിയേറ്ററുകളിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 09, 2022
1 min read Updated: June 04, 2026
Share:

പ്രണയം കടങ്കഥയല്ല സത്യമാണ്, ആ സത്യത്തിന് മരണമില്ല; 'ഒരു പക്കാ നാടൻ പ്രേമം' ഒക്ടോബർ 14 ന് തിയേറ്ററുകളിൽ
  വിനു മോഹൻ, ഭഗത് മാനുവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 - ന് തിയേറ്ററുകളിലെത്തുന്നു. മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്‍റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലിക്കെടുത്തി. സ്നേഹം വിരഹമാണെന്നും വിരഹം വേദനയാണെന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും... ഭഗത് മാനുവൽ, വിനു മോഹൻ, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി.പി രാമചന്ദ്രൻ, അംബൂട്ടി, ടോം ജേക്കബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വെയിൻ, സോണി ചങ്ങനാശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ - എഎംഎസ് പ്രൊഡക്ഷൻസ്, നിർമ്മാണം - സജാദ് എം, സംവിധാനം - വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ, സംഗീതം - മോഹൻ സിത്താര, ആലാപനം - കെ.ജെ യേശുദാസ്, വിനീത് ശ്രീനിവാസൻ, വിധുപ്രതാപ്, അഫ്സൽ, ജ്യോത്സന, അൻവർ സാദത്ത്, ശിഖ പ്രഭാകർ, പശ്ചാത്തല സംഗീതം - എസ്.പി വെങ്കിടേഷ്. പ്രൊഡക്ഷൻ കൺട്രോളർ - ഹസ്മീർ നേമം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിൻസന്‍റ് പനങ്കൂടാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡാനി പീറ്റർ, കല -സജി കോടനാട്, ചമയം - മനീഷ് ബാബു, കോസ്‌റ്റ്യൂം - രാംദാസ് താനൂർ, അസോസിയേറ്റ് ഡയറക്ടർ - ശിവക്ക് നടവരമ്പ്, വിതരണം - ശ്രീ സെന്തിൽ പിക്ച്ചേഴ്സ്, കോറിയോഗ്രഫി - ഡ്രീംസ് ഖാദർ, ഡിസൈൻസ് - ഡോ. സുജേഷ് മിത്ര, അരുൺ അശ്വകുമാർ, സ്റ്റിൽസ് - പവിൻ തൃപ്രയാർ, പിആർ - അജയ് തുണ്ടത്തിൽ.     https://youtu.be/UM2bX9W7COY  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10