Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മഴക്കെടുതി: ആരോഗ്യവകുപ്പ് പൂർണ ജാഗ്രതയിൽ; ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

മഴക്കെടുതി: ആരോഗ്യവകുപ്പ് പൂർണ ജാഗ്രതയിൽ; ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളും അടിയന്തര ക്രമീകരണങ്ങളും വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.

മഴക്കെടുതിയുടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും (ഡി.എം.ഒ), ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും (ഡി.പി.എം) അടിയന്തര യോഗം വിളിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യമായ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും, എല്ലാ ഡി.എം.ഒമാരും പൂർണ ജാഗ്രതയോടെ പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതിയെ തുടർന്ന് ആരംഭിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കാനും, ആരോഗ്യപ്രവർത്തകരെയും ആംബുലൻസുകളെയും ഏത് സമയത്തും സേവനത്തിന് ലഭ്യമാകുന്ന വിധത്തിൽ സജ്ജമാക്കി നിർത്താനും നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

അടിയന്തര സാഹചര്യമല്ലാത്ത പക്ഷം ദീർഘകാല അവധിയിൽ കഴിയുന്ന ജീവനക്കാരെ തിരിച്ചുവിളിക്കുമെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി നേരിടുന്നതിനായി ആരോഗ്യവകുപ്പ് എല്ലാ തലത്തിലും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in