Logo
Sun, Jun 14, 2026 • 01:27 AM
LIVE TV
Watch

No business videos available

No Middle East videos available

‘പ്രതിപക്ഷത്തിന്‍റേത് ജനത്തിന്‍റെ ശബ്ദം, അടിച്ചമർത്തരുത്’: ഓം ബിർലയെ അനുമോദിച്ച് രാഹുൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 26, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

‘പ്രതിപക്ഷത്തിന്‍റേത് ജനത്തിന്‍റെ ശബ്ദം, അടിച്ചമർത്തരുത്’: ഓം ബിർലയെ അനുമോദിച്ച് രാഹുൽ
  ന്യൂഡൽഹി∙ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ലോക്സഭയിലെ ആദ്യ പ്രസംഗം ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ അനുമോദിച്ച്. ഇത്തവണ പ്രതിപക്ഷത്തിനു ലഭിച്ച മെച്ചപ്പെട്ട ജനപിന്തുണ എടുത്തുപറ‍ഞ്ഞ രാഹുൽ, പ്രതിപക്ഷത്തിന്‍റേത്  ജനത്തിന്‍റെ ശബ്ദമാണെന്നും അതിനു സഭയിൽ വേണ്ടത്ര അവസരം ലഭിക്കണമെന്നും പറഞ്ഞു. ‘‘സഭയിൽ സഹകരണം സുപ്രധാനമാണ്. അതിനു വിശ്വാസം പ്രധാനമാണ്. നന്നായി സഭ നടത്തിക്കൊണ്ടുപോകുന്നു എന്നതിനേക്കാൾ പ്രധാനം ജനത്തിന്റെ ശബ്ദം പ്രതിപക്ഷത്തിലൂടെ വ്യക്തമാക്കാൻ അനുവദിക്കുന്നു എന്നതാണ്. ആ ശബ്ദത്തെ അമർത്തുകയെന്നതു ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യം സ്പീക്കർ നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നു’’ – രാഹുൽ ഗാന്ധി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10