വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് ഉമ്മൻചാണ്ടി
Jaihind TV News Report
Jaihind TV Web Desk
September 28, 2019
1 min read
•
Updated: June 09, 2026
വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി .
പാലായിൽ നേരിട്ടത് രാഷ്ട്രീയ തിരിച്ചടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കുറവൻകോണം മണ്ഡലം കമ്മിറ്റി കൺവെൻഷനും ഓഫീസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാലായിൽ നേരിട്ട തോൽവിയിൽ നിരാശപെടേണ്ട കാര്യമോ ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യമോ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു .
അതേ സമയം കിഫ്ബിയിലും കിയാലിലും സി.എ.ജി. ഓഡിറ്റ് സർക്കാർ ഭയക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.മോഹൻകുമാറിന്‍റെ വിജയം ഉറപ്പാക്കി മുന്നോട്ട് പോകണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10