കപടവാഗ്ദാനം നല്‍കി കബളിപ്പിച്ചു; മോദിക്കെതിരെ നിയമനടപടിക്ക് 9 സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍
Jaihind TV News Report
Jaihind TV Web Desk
March 01, 2019
1 min read
•
Updated: June 05, 2026

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന NREGA തൊഴിലാളികള്‍
പദ്ധതിപ്രകാരം കൃത്യമായി വേതനം അനുവദിക്കാത്തത് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് കൂട്ടായ്മ പറയുന്നു. പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ഇത് എം.എന്‍.ആര്‍.ഇ.ജി.എ നിയമത്തിന്‍റെ ലംഘനമാണെന്നും കൂട്ടായ്മ വ്യക്തമാക്കി. 2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വരെയുള്ള വേതനമായി നല്‍കാനുള്ളത്. 150 പൊലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 2018 ഒക്ടോബര്‍ മുതല്‍ ഫണ്ട് കൈമാറ്റം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമാറിന് നേരത്തെ കത്ത് നല്‍കിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. 25,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ ആവശ്യത്തിന് നേരെ കേന്ദ്രം നിഷേധാത്മകസമീപനം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കേസുമായി മുന്നോട്ടുപോകാന്‍ കൂട്ടായ്മ തീരുമാനിച്ചത്.Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10