മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കോഴിക്കോട് സൗത്തില്‍ വനിതാ സ്ഥാനാർത്ഥി
Jaihind TV News Report
Jaihind TV Web Desk
March 12, 2021
1 min read
•
Updated: June 06, 2026
മലപ്പുറം : മുസ്‌ലിം ലീഗ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. യുവാക്കൾക്കും വനിതയ്ക്കും പ്രാധിനിത്യം ഉറപ്പുവരുത്തിയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രഖ്യാപനം നടന്നത്.
മൂന്ന് ടേമില്‍ മത്സരിച്ചവരെ മാറ്റി നിർത്തുന്നതിന്‍റെ ഭാഗമായി 6 എംഎൽഎമാർക്ക് സീറ്റ് നൽകിയില്ല. അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എം.കെ മുനീർ എന്നിവർക്ക് ഇളവ് നൽകി. എം.പി അബ്ദുസ്സമദ് സമദാനിയാണ് മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി. ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് പി.വി. അബ്ദുല്‍ വഹാബിനെയും തീരുമാനിച്ചു. 25 വർഷങ്ങള്‍ക്ക് ശേഷം ലീഗ് സ്ഥാനാർത്ഥി പട്ടികയില്‍ ഒരു വനിതാ സ്ഥാനാർത്ഥിയും ഇടം നേടി. കോഴിക്കോട് സൗത്തില്‍ അഡ്വ. നൂര്‍ബീന റഷീദാണ് ലീഗ് സ്ഥാനാർത്ഥി.
ലീഗ് സ്ഥാനാർത്ഥി പട്ടിക :
1. മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ് 2. കാസർഗോഡ് : എൻഎ നെല്ലിക്കുന്ന് 3. അഴീക്കോട് : കെ.എം ഷാജി 4. കൂത്തുപറമ്പ് : പൊട്ടൻകണ്ടി അബ്ദുള്ള 5. കുറ്റ്യാടി : പാറക്കൽ അബ്ദുള്ള 6. കോഴിക്കോട് സൗത്ത് : അഡ്വ. നൂർബീന റഷീദ് 7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ) 8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ് 9. മലപ്പുറം : പി. ഉബൈദുല്ല 10. വള്ളിക്കുന്ന് : പി. അബ്ദുൽ ഹമീദ് മാസ്റ്റർ 11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം 12. ഏറനാട് : പി. കെ ബഷീർ 13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ് 14. പെരിന്തൽമണ്ണ : നജീബ് കാന്തപുരം 15. താനൂർ : പി.കെ. ഫിറോസ് 16. കോട്ടക്കൽ : കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ 17. മങ്കട : മഞ്ഞളാംകുഴി അലി 18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി 19. തിരൂർ : കുറുക്കോളി മൊയ്തീൻ 20. ഗുരുവായൂർ : അഡ്വ. കെ.എൻ.എ. ഖാദർ 21. തിരൂരങ്ങാടി : കെ.പി.എ. മജീദ് 22. മണ്ണാർക്കാട് : അഡ്വ. എൻ. ഷംസുദ്ദീൻ 23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂർ 24. കൊടുവള്ളി : ഡോ. എം.കെ. മുനീർ 25. കോങ്ങാട് : യു.സി. രാമൻ 26. പുനലൂർ/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും 27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10