Logo
CHANGE MODE
Sat, Jun 06, 2026 • 05:47 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

CWC MEETING PATNA| 'മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തി'; രാജ്യത്തിന്‍റെ വിദേശനയത്തിലുണ്ടായ തകര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് പ്രവർത്തക സമിതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read Updated: June 05, 2026
Share:

CWC MEETING PATNA| 'മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തി'; രാജ്യത്തിന്‍റെ വിദേശനയത്തിലുണ്ടായ തകര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് പ്രവർത്തക സമിതി
രാജ്യത്തിന്‍റെ വിദേശനയത്തിലുണ്ടായ തകര്‍ച്ചയില്‍ പ്രവര്‍ത്തക സമിതി ആശങ്ക രേഖപ്പെടുത്തി. ലോകത്തിന്‍റെ ധാര്‍മ്മിക മനഃസാക്ഷിയുടെ കാവല്‍ക്കാരായിരുന്ന ഇന്ത്യ ഗാസ വിഷയത്തില്‍ ഒരു നിശബ്ദ കാഴ്ചക്കാരനായി ചുരുങ്ങിയിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും പട്‌നയിലെ പ്രവര്‍ത്തക സമിതി യോഗം പാസ്സാക്കിയ പ്രമേയം പറയുന്നു. മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ സൂക്ഷ്മമായി സംരക്ഷിച്ചാണ് വിദേശ നയം പിന്തുടര്‍ന്നത്. എന്നാല്‍ അമേരിക്കയെ പ്രീണിപ്പിക്കുകയും ചൈനയോട് അടുക്കുയും ചെയ്യുന്ന ബുദ്ധിശൂന്യമായ നിലപാടിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വിദേശ നയത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിലേക്കാണ്. ട്രംപ് ഭരണകൂടം എച്ച്1 ബി വിസ നയത്തില്‍ വരുത്തിയ ശത്രുതാപരമായ മാറ്റങ്ങള്‍ കാരണം യു.എസിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ ഭാവിയാണ് അപകടത്തിലായിരിക്കുന്നത്. ചൈനയോടുള്ള ചായ വിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്നാണ് സര്‍ക്കാരിന്റെ കരുതല്‍. എന്നാല്‍ ഈ ശ്രമം മോശമായ ചികിത്സയുടെ ഫലമാണ് നല്‍കുന്നത് ഇന്ത്യയുടെ പ്രദേശിക സമഗ്രതയ്ക്കും, ദേശീയ സുരക്ഷയ്ക്കും, സാമ്പത്തിക അഭിവൃദ്ധിക്കും ചൈന വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഗാസയില്‍ നിരപരാധികളായ സാധാരണക്കാരുടെ തുടര്‍ച്ചയായ വംശഹത്യയില്‍ പ്രവര്‍ത്തക സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ധാര്‍മ്മിക മനഃസാക്ഷിയുടെ ചാമ്പ്യനായുരുന്ന ഇന്ത്യ ഗാസ വിഷയത്തില്‍ ഇന്ന് ഒരു നിശബ്ദ കാഴ്ചക്കാരനായി ചുരുങ്ങിയിരിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10