Logo
CHANGE MODE
Sat, Jun 06, 2026 • 05:48 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

CWC MEETING PATNA| 'NDA ഇതര സംസ്ഥാനങ്ങളോട് മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ചിറ്റമ്മ നയം'; മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വെട്ടിക്കുറച്ചതില്‍ വിമർശനം രേഖപ്പെടുത്തി പ്രവർത്തക സമിതി യോഗം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read Updated: June 05, 2026
Share:

CWC MEETING PATNA| 'NDA ഇതര സംസ്ഥാനങ്ങളോട് മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ചിറ്റമ്മ നയം'; മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വെട്ടിക്കുറച്ചതില്‍ വിമർശനം രേഖപ്പെടുത്തി പ്രവർത്തക സമിതി യോഗം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വെട്ടിക്കുറച്ചതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനവിഭാഗങ്ങളെ മോദി സര്‍ക്കാര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. എന്‍ഡിഎ ഇതര സംസ്ഥാനങ്ങളോട് മോദി സര്‍ക്കാര്‍ പിന്തുടരുന്നത് ചിറ്റമ്മ നയമാണെന്നും പ്രവര്‍ത്തക സമിതി യോഗം പാസ്സാക്കിയ പ്രമേയം കുറ്റപ്പെടുത്തുന്നു. മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയെങ്കിലും കേന്ദ്രത്തില്‍ അധികാരത്തിലുള്ള സര്‍ക്കാരിന്റെ മൗനവും നിഷ്‌ക്രിയത്വവുമാണ് അവിടെ വിദ്വേഷവും അക്രമവും പരത്തുന്ന കുറ്റവാളികള്‍ക്ക് ധൈര്യം പകര്‍ന്നുനല്‍കുന്നത്. കുതിച്ചുയരുന്ന സമ്പദ് വസ്ഥയാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ ഡാറ്റയില്‍ കൃത്രിമം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. സര്‍ക്കാരുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയുടെ ആഴം വലുതാണ്. രാജ്യത്തെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇകള്‍ തകര്‍ച്ചയിലാണ്. യുവാക്കളുടെ ഭാവി അപകടത്തിലാണ്. 2014 മുതല്‍ 80 ലധികം പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത് . കടബാധ്യത, ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങള്‍, വളങ്ങളുടെ ലഭ്യത കുറവ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവയാല്‍ വലയുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.അതിനിടെയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദരിദ്രര ജനവിഭാഗങ്ങളെ മോദി സര്‍ക്കാര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രവര്‍ത്തക സമിതി പ്രമേയം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് പകരം സര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം പോലും തടഞ്ഞുവയ്ക്കുകയാണ്. എന്‍ഡിഎ ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം അനുകൂലമായ നയങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നു. മണിപ്പൂരിലെ സാമൂഹിക തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് പ്രധാനമന്ത്രി രണ്ടര വര്‍ഷത്തിന് ശേഷം അവിടം സന്ദര്‍ശിച്ചത്. എന്നാല്‍ ജനങ്ങളുമായി അര്‍ത്ഥവത്തായി ഇടപഴകുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ മൗനവും നിഷ്‌ക്രിയത്വവുമാണ് വിദ്വേഷവും അക്രമവും പരത്തുന്ന കുറ്റവാളികള്‍ക്ക് മണിപ്പൂരില്‍ ധൈര്യം പകര്‍ന്നു നല്‍കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10