CWC MEETING| 'തിരഞ്ഞെടുപ്പ് കമ്മീഷനെ അടിമ മനോഭാവമുള്ള വക്താവായി മോദി സര്‍ക്കാര്‍ മാറ്റി'; CWC യോഗത്തില്‍ കനത്ത വിമര്‍ശനം
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read
•
Updated: June 05, 2026
കേന്ദ്രത്തിലെ അഴിമതി നിറഞ്ഞ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ബീഹാര്‍ തിരഞ്ഞെടുപ്പ് വിധി അതിന്റെ അടയാളപ്പെടുത്തലാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നെറികെട്ട തന്ത്രമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ അടിമ മനോഭാവമുള്ള വക്താവായി മോദി സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബീഹാര്‍ തലസ്ഥാനമായ പാട്‌നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സമ്പൂര്‍ണ്ണ യോഗം പാസ്സാക്കിയ പ്രമേയത്തിലാണ് ഇതടക്കമുള്ള പരാമര്‍ശങ്ങള്‍.
വലിയ തോതിലുള്ള വോട്ട് കൊള്ളയും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും ജനാധിപത്യത്തിന്റെ അടിത്തറയിലുള്ള പൊതുജന വിശ്വാസത്തെ മാറ്റിമറിച്ചു. വോട്ട് ചോരിയെ തുറന്നുകാട്ടുകയും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ധീരമായി ചെറുക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ പ്രവര്‍ത്തക സമിതി അഭിനന്ദിച്ചു. വ്യാജ വോട്ടര്‍ പട്ടികയുടെയും മോഷ്ടിച്ച ജനവിധിയുടെയും പിന്‍ബലത്തില്‍ രൂപീകരിച്ച സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമോ രാഷ്ട്രീയമോ സാധുതയില്ല. പൊതുജന വിശ്വാസത്തിന്റെ അടിസ്ഥാനമാക്കിയുള്ളതല്ല സര്‍ക്കാര്‍. മറിച്ച് വഞ്ചന അടിസ്ഥാനമാക്കിയുള്ളതാണ്. ജനസേവനത്തിലൂടെയല്ല, വഞ്ചനയിലൂടെയും ഭയത്തിലൂടെയും അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന ബോധ്യമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി
്‌സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളോട് നിസ്സംഗത പുലര്‍ത്തുകയാണ്. മോദിയുടെ ഭരണത്തെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുളള രാഷ്ട്രീയ പ്രതികാരത്തിന്റെ മൂര്‍ച്ചയുള്ള ഉപകരണങ്ങളായി സിബിഐയും ഇഡിയും ചുരുങ്ങി. ജനാധിപത്യത്തിന്റെയും നീതിയുടെയും എല്ലാ സ്ഥാപനങ്ങളും ദുര്‍ബലപ്പെട്ടു. ജനാധിപത്യത്തിന്റെ ആണിക്കല്ലായ തിരഞ്ഞെടുപ്പ് കമ്മീഷനെ അടിമ മനോഭവമുള്ള സര്‍ക്കാരിന്റെ വക്താവായി മാറ്റിയെന്നും പ്രമേയം പറയുന്നു.
സമത്വം, സാഹോദര്യം, നീതി എന്നിവ തകര്‍ക്കപ്പെടുന്നു. ബിജെപിയുടെ കീഴില്‍ സാമൂഹിക നീതി ചവിട്ടിമെതിക്കപ്പെട്ടു. വ്യാപകമായ സ്വകാര്യവല്‍ക്കരണം, ഒഴിവുകള്‍ നികത്താതിരിക്കല്‍, സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ലെന്ന് പ്രഖ്യാപിക്കല്‍ എന്നിവ പോലുള്ള ഒളി തന്ത്രങ്ങളിലൂടെ സംവരണം അട്ടമറിക്കപ്പെടുന്നതായും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10