'എകെജി സെന്‍ററിലേക്ക് ആളെ എടുക്കുന്നതുപോലെ; അഴിമതിയുടെ പര്യായമായ മേയറെ പുറത്താക്കണം'; ഷാഫി പറമ്പില്‍ എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
November 05, 2022
1 min read
•
Updated: June 10, 2026
അഴിമതിയുടെ പര്യായമായി മാറിയ മേയർ ആര്യാ രാജേന്ദ്രനെ ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തിലെ യുവജനങ്ങൾക്കും പൊതുസമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയർ ആര്യാ രാജേന്ദ്രന്‍റെ കത്ത്. എകെജി സെന്‍ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്. ആനാവൂർ നാഗപ്പനോ സിപിഎമ്മോ അല്ല തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ടത്, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. അതീവ ഗൗരവമുള്ള ഈ വിഷയം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോർപറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നു. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മേയർ രാജിവെച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10