Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും കസ്റ്റഡി മരണം ; എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു

വീണ്ടും കസ്റ്റഡി മരണം ; എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു
തൃശൂർ : സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. തൃശൂർ പാവറട്ടിയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത യുവാവാണ് കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞത്. മലപ്പുറം തിരൂർ സ്വദേശി രഞ്ജിത് കുമാർ ആണ് മരിച്ചത്. 35 വയസായിരുന്നു. രണ്ട് കിലോ കഞ്ചാവുമായി ഗുരുവായൂർ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത് കുമാറിന്‍റെ പേരിൽ തിരൂരിലും കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലായിരുന്നു. ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേയാണ് മരണം സംഭവിച്ചത്. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പാവറട്ടി പോലീസ് സ്ഥലത്തെത്തി. ഗുരുവായൂർ എ.സി.പി ബിജു ഭാസ്ക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ എത്തി പ്രാഥമിക പരിശോധന നടത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in