'ജനവിരുദ്ധം' ; വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മമതാ ബാനര്‍ജി ; മോദിക്ക് കത്ത്
Jaihind TV News Report
Jaihind TV Web Desk
August 07, 2021
1 min read
•
Updated: June 09, 2026
കൊല്‍ക്കത്ത: സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പുതിയ വൈദ്യുതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികളെ 'ജനവിരുദ്ധം' എന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. വിഷയത്തില്‍ സുതാര്യവും വിശാലവുമായ ചര്‍ച്ചകള്‍ എത്രയും വേഗം നടത്തണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
2003 ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് വൈദ്യുതി (ഭേദഗതി) ബില്‍. വൈദ്യുതി മേഖലയിലെ സംസ്ഥാന-കേന്ദ്ര നിയന്ത്രണ അതോറിറ്റികള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളുമാണ് പുതിയ നിയമത്തിലുള്ളത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനായി ഒരു പ്രത്യേക സെലക്ഷന്‍ പാനലെന്ന നിലവിലെ സംവിധാനത്തിന് പകരം, ഒരു ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി നിയമം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10