Logo
CHANGE MODE
Sat, Jun 06, 2026 • 05:44 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

Protestors in Ladakh| ലഡാക്കിന് സംസ്ഥാന പദവി : ലേയില്‍ പ്രതിഷേധം രൂക്ഷം; ബിജെപിയുടെ പ്രാദേശിക ഓഫീസ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read Updated: June 06, 2026
Share:

Protestors in Ladakh|  ലഡാക്കിന് സംസ്ഥാന പദവി : ലേയില്‍ പ്രതിഷേധം രൂക്ഷം; ബിജെപിയുടെ പ്രാദേശിക ഓഫീസ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കും പ്രാദേശിക സംഘടനകളും നയിക്കുന്ന പ്രക്ഷോഭം ലേയില്‍ അക്രമാസക്തമായി. ബിജെപിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സിആര്‍പിഎഫിന്റെ സുരക്ഷാ വാഹനവും കത്തിച്ചു ലഡാക്കില്‍ 15 ദിവസത്തിലേറെയായി നിരാഹാര സമരം നടത്തിവന്ന 35 പ്രക്ഷോഭകരില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. PTI റിപ്പോര്‍ട്ട് പ്രകാരം, Leh Apex Body (LAB) എന്ന് യുവജന സംഘടനയിലെ അംഗങ്ങളാണ് ഇവര്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് പ്രതിഷേധക്കാരില്‍ രോഷം ആളിക്കത്തിച്ചു. ഒരു ജനക്കൂട്ടം പ്രാദേശിക ബിജെപി ഓഫീസ് ആക്രമിക്കുകയും തീയിടുകയും ചെയ്തു. CRPFന്റെ സുരക്ഷാ വാഹനവും കത്തിച്ചു. വാങ്ചുക്കിന്റെ വിദ്യാര്‍ത്ഥി, യുവജന പിന്തുണക്കാര്‍ പ്രാദേശിക പോലീസുമായി ഏറ്റുമുട്ടി. രൂക്ഷമായ കല്ലേറുമുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമങ്ങളില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2019-ല്‍ ജമ്മു കശ്മീരിനെ വിഭജിച്ച ശേഷം ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി. എന്നാല്‍ ഈ മേഖലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പ്രതീകമെന്ന നിലയിലാണ് പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെയും കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരും പ്രതിഷേധ നേതാക്കളും തമ്മിലുള്ള ചര്‍ച്ചകളുടെ അടുത്ത ഘട്ടം 2025 ഒക്ടോബര്‍ 6 ന് നടക്കും. അക്രമസംഭവങ്ങള്‍ക്ക് തൊട്ടുപിന്നാലെ, വാങ്ചുക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10