ഇടതുമുന്നണി വാഗ്ദാനം പാഴ്‌വാക്കായി; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍; പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
June 29, 2021
1 min read
•
Updated: June 14, 2026
തിരുവനന്തപുരം : ഇടതുമുന്നണിയുടെ വാഗ്ദാനം പാഴ്‌വാക്കായി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ ദുരിതത്തിലായത് നിരവധി കുടുംബങ്ങള്‍. പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ സംഘടനകള്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. പെന്‍ഷനെ ആശ്രയിക്കുന്ന 40,000ത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിലായെന്ന് പെൻഷൻകാരുടെ സംഘടന പറയുന്നു.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. സഹകരണബാങ്കുകളുമായുള്ള സര്‍ക്കാര്‍ ധാരണാപത്രം സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കൊണ്ടാണ് പെൻഷൻ വിതരണം വൈകുന്നതെന്നാണ് ഇതുസംബന്ധിച്ച വിശദീകരണം. പ്രതിമാസം 60 കോടിയോളം രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. പെന്‍ഷനു വേണ്ടി സഹകരണബാങ്കുകള്‍ ചെലവഴിക്കുന്ന തുക 10 ശതമാനം പലിശ സഹിതം സര്‍ക്കാര്‍ നല്‍കുമെന്നാണ് കരാര്‍. നിലവിലെ ധാരണപത്രത്തിന്‍റെ കാലാവധി 2021 മാര്‍ച്ചില്‍ അവസാനിച്ചു. പുതിയ ധാരണാപത്രം ഇതുവരെ തയാറാക്കി ഉത്തരവിറങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
അതേസമയം പുതിയ ധാരണാപത്രം ഉടന്‍ തയാറാക്കുമെന്നും പെന്‍ഷന്‍ വിതരണം പുനരാരംഭിക്കുമെന്നുമാണ് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. പെന്‍ഷന്‍ മുടങ്ങില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. ഇനിയും പെന്‍ഷന്‍ വിതരണം നീണ്ടാല്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതക്കയത്തിലാകുമെന്ന് പെന്‍ഷന്‍കാരുടെ സംഘടന പറയുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10