Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളി; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സമിതിയുടെ റിവ്യു റിപ്പോര്‍ട്ട് പുറത്ത്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളി; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സമിതിയുടെ റിവ്യു റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ പകർപ്പുകൾ പുറത്ത്. പാർട്ടി ചർച്ചകളിൽ ഇപ്പോഴും വിഭാഗീയത നിഴലിക്കുന്നുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റി രേഖ വ്യക്തമാക്കുന്നത്. പല നേതാക്കളും സ്വന്തം നിലപാടുകൾക്ക് പകരം മാധ്യമങ്ങൾ ഉന്നയിച്ച വിമർശനങ്ങൾ അതേപടി പാർട്ടി വേദികളിൽ ആവർത്തിക്കാനാണ് ശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും പലരുടെയും മനസ്സിലുണ്ടെന്നും അത് വെച്ചുകൊണ്ടാണ് അവർ ചർച്ചകളിൽ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നു.

പാർട്ടിയുടെ പരമ്പരാഗത കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പാളിച്ച സംഭവിച്ചതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. കണ്ണൂർ ജില്ലാ ഘടകത്തിനുണ്ടായ ഈ വീഴ്ച തിരുത്താൻ സംസ്ഥാന സമിതിക്ക് കഴിഞ്ഞില്ലെന്നത് റിപ്പോർട്ടിൽ സ്വയംവിമർശനമായി ഉന്നയിക്കുന്നുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന വിമത സാന്നിധ്യം സി.പി.എമ്മിന്റെ പൊതുവായ മതിപ്പ് ഇല്ലാതാക്കാൻ കാരണമായെന്നും അവലോകന റിപ്പോർട്ട് അടിവരയിടുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയം ആഴത്തിൽ അവലോകനം ചെയ്യുന്നതിനായി സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ തിരുവനന്തപുരത്ത് ചേരും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും, തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൗൺസിലുമാണ് നടക്കുക. ഓരോ മണ്ഡലത്തിലുമുണ്ടായ പരാജയ കാരണങ്ങൾ താഴെത്തട്ടിൽ പോയി കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞ തവണ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ എക്സിക്യൂട്ടീവുകൾ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടുകളാണ് സംസ്ഥാന നേതൃത്വം പ്രധാനമായും പരിശോധിക്കുക.

സംസ്ഥാനത്തെ വിവിധ ജില്ലാ നേതൃയോഗങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിനുണ്ടായ വീഴ്ചകളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്മകളും ഇതിനകം തന്നെ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി നേടിയെടുക്കാൻ പാർട്ടിക്ക് കഴിയാതെ പോയതും ഈ സംസ്ഥാന നേതൃയോഗങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും. വരാനിരിക്കുന്ന സംസ്ഥാന ബജറ്റ് അവതരണ വേളയിൽ നിയമസഭയ്ക്കുള്ളിൽ പാർട്ടി എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തിലും ഈ യോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.

Related articles

See all
Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Save your stories

Sign in