ഡീസലിന് അധിക തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയില്‍
Jaihind TV News Report
Jaihind TV Web Desk
March 08, 2022
1 min read
•
Updated: June 10, 2026
വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ പെട്ടവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതു മേഖല എണ്ണ കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര തീരുമാനം കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കേന്ദ്ര നിർദ്ദേശപ്രകാരം ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതനുസരിച്ച് ഒരു ലിറ്റർ ഡീസലിന് 98.15 രൂപ കെഎസ്ആർടിസി നൽകണം. സ്വകാര്യ പമ്പിൽ 91.42 രൂപയാണ് ഡീസല്‍ വില. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ സംബന്ധിച്ച് വിലവർധന വലിയ ഭാരമാണ്. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് ആവശ്യമായി വരുക.വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെഎസ്ആർടിസിക്ക് വേണ്ടി വരും. ഇതോടെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10