തിരുവനന്തപുരം: മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെയും മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെയും പരിഹസിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. സംസ്ഥാന ആരോഗ്യവകുപ്പിലെ നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം കഴിഞ്ഞ പത്ത് വര്‍ഷത്തെ റീല്‍സ് എടുപ്പും അഞ്ച് വര്‍ഷത്തെ വീണ മീട്ടലുമാണെന്ന് അദ്ദേഹം നിയമസഭയില്‍ പരിഹസിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി പൂര്‍ണ്ണമായും തകര്‍ന്നുപോയ ഒരു സിസ്റ്റത്തെയാണ് ഇപ്പോള്‍ തങ്ങള്‍ കഠിനാധ്വാനത്തിലൂടെ നേരെയാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊതുജനങ്ങള്‍ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ഉറപ്പുനല്‍കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടത്തിവരുന്നത്.
നേരത്തെ നിപ്പ ബാധ ഉണ്ടായപ്പോള്‍ ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയാണ് രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയത്. രോഗവ്യാപനം ഉണ്ടാകാത്ത രീതിയില്‍ കൃത്യവും സമയബന്ധിതവുമായ പ്രതിരോധ നടപടികള്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ സഭയെ അറിയിച്ചു.
'10 വര്‍ഷത്തെ റീല്‍സും 5 വര്‍ഷത്തെ വീണ മീട്ടലുമാണ് ആരോഗ്യവകുപ്പിനെ തകര്‍ത്തത്': തകര്‍ന്ന സിസ്റ്റത്തെ നേരെയാക്കാനുള്ള ശ്രമമെന്ന് കെ.മുരളീധരന്