കുഴല്‍പ്പണക്കേസ് : ബിജെപി സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ചോദ്യം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
June 03, 2021
1 min read
•
Updated: June 06, 2026
തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിൽ 2 മണിക്കൂർ നേരം ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പണമിടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പത്മകുമാർ മൊഴി നൽകി.
കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. എന്നാൽ സംഘടനാ കാര്യങ്ങൾക്ക് ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് പത്മകുമാർ സമ്മതിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും വിശദീകരണം നൽകി. പണം ആലപ്പുഴയിലേക്കാണ് കൊണ്ടുപോയതെന്ന ധർമ്മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറിയായ എൽ പത്മകുമാറിനെ അന്വേഷണ സംഘം വിളിപ്പിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10