Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യം': കെസി വേണുഗോപാല്‍ എംപി

'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യം': കെസി വേണുഗോപാല്‍ എംപി
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിന് രൂക്ഷമറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് കെസി വേണുഗോപാല്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. കേരളത്തില്‍ സംഘപരിവാറിന് കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും പറയുന്ന സ്‌പോക്‌സ് പേഴ്‌സാണായി മുഖ്യമന്ത്രി മാറി. സമാധാനം ആഗ്രഹിക്കുന്ന കേരള ജനത തോറ്റപടനായകന്റെ രക്ഷപെടാനുള്ള ഇത്തരം തന്ത്രങ്ങളെ വിശ്വസിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിന് കടുത്ത ശിക്ഷ നല്‍കി. അതില്‍ തകര്‍ന്ന മനസുമായി നില്‍ക്കുന്ന മുഖ്യമന്ത്രി തന്റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ്. സത്യത്തിന്റെ അംശംപോലുമില്ലാത്ത അവസരവാദ പ്രസ്താവനയാണ് കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. എകെ ബാലനെ കൊണ്ട് വര്‍ഗീയത പറയിപ്പിച്ചത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലൂടെ വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ മുഖ്യമന്ത്രി ചരിത്രത്തെ വികലമാക്കുകയാണെന്നും കുറ്റപ്പെടുത്തി.എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജമാഅത്ത ഇസ്ലാമി പുരോഗമന പ്രസ്ഥാനം. മറിച്ചാണെങ്കില്‍ വര്‍ഗീയപാര്‍ട്ടി. ഇതാണ് സിപിഎം ലൈനെന്നും പറഞ്ഞു. ഓര്‍മ്മശക്തിയില്ലാത്തവരല്ല കേരളജനതയെന്ന് പറഞ്ഞ വേണുഗോപാല്‍ ജമാഅത്ത ഇസ്ലാമിയോടുള്ള സിപിഎമ്മിന്റെ മുന്‍കാല നിലപാടുകള്‍ ഓരോന്നും ചൂണ്ടിക്കാട്ടി. ജമാഅത്ത ഇസ്ലാമിക്ക് നന്ദി രേഖപ്പെടുത്തി 1996 ലെ ദേശാഭിമാനി പത്രത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്. നിയമസഭയില്‍ ജമാഅത്ത ഇസ്ലാമിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള കൊടിയേരി ബാലകൃഷ്ണന്റെ പ്രസംഗമുണ്ട്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണത്തിനെ പിണറായി വിജയന്‍ അഭിനന്ദിച്ചിട്ടുണ്ട്. മറാട് കലാപസമയത്ത് ജമാഅത്ത ഇസ്ലാമി ഇടതുപക്ഷത്തോടൊപ്പമായിരുന്നു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ അവിടെ തീയണയ്ക്കാനെത്തിയ പണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിനെയാണ് അന്ന് ആക്രമിച്ചത്. വര്‍ഗീയ വിദ്വേഷ പ്രസംഗം ആരുനടത്തിയാലും കേരളജനത അംഗീകരിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പിആര്‍ പരിഹാസത്തിനും കെസി വേണുഗോപാല്‍ മറുപടി നല്‍കി.പിആര്‍ ഏജന്‍സി പറഞ്ഞത് അനുസരിച്ചല്ലെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെന്ന് മലപ്പുറത്തേയും അവിടത്തെ ജനതയേയും അപമാനിച്ചത്. സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഭരണഘടനാപരമായി ഉത്തരവാദപ്പെട്ട മുഖ്യമന്ത്രിയാണ് കലാപം ഉണ്ടാക്കാനുള്ള പ്രസ്താവന നടത്തുന്നത്. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കിയും ജനങ്ങളുടെ മനസിലേക്ക് വിഷമം നിറച്ചുമല്ല വോട്ട് തേടേണ്ടതെന്നും വേണുഗോപാല്‍ മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ രണ്ടു കക്ഷത്തും ഇരുത്തി സംരക്ഷിച്ച ശേഷമാണ് മുഖ്യമന്ത്രി കൈക്കൂലി രഹിത കേരളത്തെ കുറിച്ച് പറയുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. അപഹാസ്യമാണിത്. കോടതിയില്‍ നല്‍കുന്ന എസ് ഐടിയുടെ റിപ്പോര്‍ട്ട് മാത്രം മതി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗത്തിന് എതിരായിട്ടുള്ള സര്‍ട്ടിഫിക്കറ്റെന്നും വേണുഗോപാല്‍ പരിഹസിച്ചു. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് മുഖ്യമന്ത്രി 110 സീറ്റെന്ന അവകാശവാദം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് കെസി വേണുഗോപാല്‍ മറുപടി നല്‍കി. സിപിഎമ്മിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിവിട്ടതിന്റെ ക്രെഡിറ്റ് പിണറായി വിജയനായിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in