വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള CPM ശ്രമം കേരളത്തില്‍ നടപ്പാകില്ലെന്ന് കെ സി വേണുഗോപാല്‍
Jaihind TV News Report
Jaihind TV Web Desk
March 08, 2025
1 min read
•
Updated: June 09, 2026
വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള സിപിഎം ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും. അത്തരമൊരു തീരുമാനം സിപിഎം എടുത്താല്‍ ബംഗാളിലേത് പോലെ പാര്‍ട്ടി തകര്‍ന്നടിയുമെന്നും വേണുഗോപാല്‍ എംപി ഫേസ് ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പു നല്‍കി
വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് സിപിഎം രേഖ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അധികവിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കുന്നതിനും പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നയം മാറ്റമാണ് സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലുള്ളത്. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും ധനികരായവര്‍ക്ക് സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
കടല്‍ മണല്‍ ഖനനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനരോഷം അണപൊട്ടിയൊഴുകുകയാണ്. ഏറ്റവും ശക്തമായ പ്രതിഷേധപരിപാടികളാണ് നടക്കുന്നത്. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച യാത്ര മൂന്നര മണിക്കൂറോളം നീണ്ടു. തീരത്ത് നിന്നും പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് സമരം സംഘടിപ്പിച്ചത്. ആഴക്കടലില്‍ നടത്തിയ ഈ അപൂര്‍വ്വമായ സമരത്തിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ട്.
മത്സ്യ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പല മത്സ്യബന്ധന വള്ളങ്ങളും കാലിയായാണ് തിരിച്ചുവരുന്നത്. ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ കേന്ദ്രസര്‍ക്കാര്‍ നീക്കം. കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് യാതൊരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. മറൈന്‍ രംഗത്തെ വിദഗ്ദരെല്ലാം പറയുന്നത് ഖനനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യ ലഭ്യതയെയും ബാധിക്കുമെന്നാണ്. മത്സ്യ പ്രജനനത്തെയും പവിഴപ്പുറ്റുകളെയും ഇത് ബാധിക്കും.
ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്ക് കടല്‍ തീറെഴുതുകയാണ് കടല്‍ മണല്‍ ഖനനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കാനുള്ള നീക്കമാണിത്. അവരുടെ ജീവിതം വഴിമുട്ടിക്കാനുള്ള ഈ ശ്രമത്തെ ജീവന്‍ കൊടുത്തും എതിര്‍ക്കും. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നഖശിഖാന്തം ഖനനത്തെ എതിര്‍ക്കുന്നുണ്ട്.
കേരള നിയമസഭ വൈകിയാണെങ്കില്‍ പോലും ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളം മൊത്തം മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണ്.
വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ല. പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും. അത്തരമൊരു തീരുമാനം സിപിഎം എടുത്താല്‍ ബംഗാളിലേത് പോലെ പാര്‍ട്ടി തകര്‍ന്നടിയും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10