Logo
Fri, Jun 19, 2026 • 10:34 AM
LIVE TV
Watch

No business videos available

No Middle East videos available

'കോണ്‍ഗ്രസിന് മുകളില്‍ ആരും പറക്കില്ല'; ഇരട്ടിമധുരം പകരുന്ന വിജയമെന്ന് കെപിസിസി അധ്യക്ഷന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 05, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'കോണ്‍ഗ്രസിന് മുകളില്‍ ആരും പറക്കില്ല'; ഇരട്ടിമധുരം പകരുന്ന വിജയമെന്ന് കെപിസിസി അധ്യക്ഷന്‍
K-Sudhakaran   തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ  പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍. ഇരട്ടി മധുരം പകരുന്ന വിജയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണ പ്രവർത്തകരുടേയും കോൺഗ്രസിന്‍റെ വിജയമാണിത്. പ്രസ്ഥാനത്തിന് മുകളിലല്ല ആരും എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും ചിലര്‍ക്ക് കാലം കരുതിവെച്ച തിരിച്ചടിയാണിതെന്നും കെ സുധാകരന്‍ എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.   കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്  
ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം! ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ''ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.'' ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും! കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും!! ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ... ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല... ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ... അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് മാത്രം! ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല, മുന്നോട്ട്... ജയ് കോൺഗ്രസ്!
https://www.facebook.com/ksudhakaraninc/photos/a.560739660674964/4623003774448512
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10