Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ദിര ഗ്യാരന്റി പാലിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍; 25 ലക്ഷത്തിന്റെ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്'; പ്രിയദര്‍ശിനി പദ്ധതിയും ആശാ വര്‍ക്കര്‍മാര്‍ക്ക് വന്‍ വര്‍ദ്ധനവും ഇനി യാഥാര്‍ത്ഥ്യം

ഇന്ദിര ഗ്യാരന്റി പാലിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍; 25 ലക്ഷത്തിന്റെ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്'; പ്രിയദര്‍ശിനി പദ്ധതിയും ആശാ വര്‍ക്കര്‍മാര്‍ക്ക് വന്‍ വര്‍ദ്ധനവും ഇനി യാഥാര്‍ത്ഥ്യം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കണ്ണീരൊപ്പുന്ന ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി 600 കോടിയുടെ 'പ്രിയദർശിനി' പദ്ധതിയും, സാധാരണക്കാർക്ക് തണലായി 25 ലക്ഷം രൂപയുടെ വൻ പരിരക്ഷ ഉറപ്പാക്കുന്ന 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസും' പ്രഖ്യാപിച്ചുകൊണ്ട് സമാനതകളില്ലാത്ത കരുതലാണ് യുഡിഎഫ് സർക്കാർ ബജറ്റിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധനവടക്കം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൻ പദ്ധതികളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ചത്.

ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
കാരുണ്യത്തിന്റെ പര്യായമായിരുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് വൻ സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് കടുത്ത ആരോഗ്യ പ്രതിസന്ധികളിൽ താങ്ങാകാൻ 25 ലക്ഷം രൂപയുടെ വൻ സൗജന്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കും ചെലവുകൾക്കുമായി 10 കോടി രൂപ ബജറ്റിൽ ഉടനടി അനുവദിച്ചിട്ടുണ്ട്.

ഇന്ദിര ഗ്യാരന്റി യാഥാർത്ഥ്യമായി; സ്ത്രീകൾക്ക് സൗജന്യ യാത്ര

യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിര ഗ്യാരന്റി' നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനത്തെ സ്ത്രീ ജനങ്ങൾക്ക് വലിയ സമ്മാനമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യയാത്ര അനുവദിക്കുന്ന ചരിത്രപരമായ `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലും യാത്രാക്ലേശം പരിഹരിക്കുന്നതിലും ഈ പദ്ധതി വലിയൊരു നാഴികക്കല്ലാകും.

ആശാ വർക്കർമാർക്ക് വൻ പരിഗണന

നാടിന്റെ ആരോഗ്യ കാവലാളുകളായ ആശാ വർക്കർമാരെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനവും സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലുണ്ട്. കോവിഡ് കാലത്തും അല്ലാതെയുമുള്ള ഇവരുടെ സമാനതകളില്ലാത്ത സേവനങ്ങളെ മുൻനിർത്തി ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയാണ് ഇത്തവണ മാറ്റിവെച്ചത്. സർക്കാരിന്റെ ഈ ജനപക്ഷ തീരുമാനം പൊതുസമൂഹത്തിനിടയിൽ വലിയ ജനശ്രദ്ധയും അഭിനന്ദനവും നേടിക്കഴിഞ്ഞു.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in