Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു-പരിഹസിച്ച് കെ.മുരളീധരന്‍

ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു-പരിഹസിച്ച് കെ.മുരളീധരന്‍
ദേശീയയപാതയ്ക്ക് 2 പിതാക്കന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൊളിഞ്ഞപ്പോള്‍ ഉത്തരവാദിയില്ലാതെ ദേശീയപാത അനാഥമായെന്നും ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ദേശീയപാതകളാണ് ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് മുരളീധരന്‍ സര്‍ക്കാാരിനെ പരിഹസിച്ച് പ്രതികരിച്ചത്. കഴിഞ്ഞദിവസമാണ് മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണത്. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. കനത്ത മഴയില്‍ അടിത്തറയില്‍ കൂരിയാടിന് പിന്നാലെ മലപ്പുറം തലപ്പാറയിലും ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് തലപ്പാറ. നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ മധ്യഭാഗത്താണ് വിള്ളല്‍. ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാടും ദേശീയ പാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു വീണു. കനത്ത മഴയെ തുടര്‍ന്നാണ് റോഡിന്റെ ഒരുഭാഗം തകര്‍ന്നത്. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴയാണ്. ഇതിനു പിന്നാലെയാണ് ദേശീയപാത സര്‍വീസ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. നീലേശ്വരത്ത് ദേശീയ പാതയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും വിണ്ടു കീറുകയും ചെയ്തു. പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം സര്‍വീസ് റോഡില്‍ മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ബസ് താഴ്ന്നു. കറന്തക്കാടും ചെര്‍ക്കളയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in