Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എന്‍ഡോസള്‍ഫാന്‍ സമരത്തെ പരസ്യമായി തള്ളി മന്ത്രി കെ.കെ ശൈലജ

എന്‍ഡോസള്‍ഫാന്‍ സമരത്തെ പരസ്യമായി തള്ളി മന്ത്രി കെ.കെ ശൈലജ
എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തെ പരസ്യമായി തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം എന്തിനുവേണ്ടിയാണെന്ന് അറിയില്ല. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും സമരക്കാരുടെ ആവശ്യങ്ങൾ  സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ദുരിതബാധിതരുടെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പട്ടിണി സമരം നാലാം ദിവസത്തിലേക്ക് കടന്നു. അഞ്ചാം ദിവസമായ നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കട യാത്ര നടത്തും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശങ്ങൾ പൂർണമായും നടപ്പാക്കുക. പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ പെടുത്തുക 2017 ലെ സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദുരിതബാധിതരുടെ കുടുംബം സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവർക്ക് പിന്തുണയും ആശ്വാസവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  വി.എം സുധീരൻ, എം.എം ഹസൻ ഉൾപ്പെടെ നിരവധി നേതാക്കള്‍ സമരപന്തലിൽ എത്തിയിരുന്നു. സാമൂഹിക പ്രവർത്തക ദയാബായിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവരോടൊപ്പം ഉണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in