Logo
Wed, Sep 09, 2026 • 03:29 PM
LIVE TV
Watch

No business videos available

No Middle East videos available

‘ടിവികെ... ടിവികെ’ വിളികളിൽ പ്രസംഗം നിർത്തി ജേസൺ സഞ്ജയ്; സേലം വേദിയിൽ വൈറൽ നിമിഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 09, 2026
1 min read
SHARE:
SAVE: Login to save

‘ടിവികെ... ടിവികെ’ വിളികളിൽ പ്രസംഗം നിർത്തി ജേസൺ സഞ്ജയ്; സേലം വേദിയിൽ വൈറൽ നിമിഷം

സേലം: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടി ചൊവ്വാഴ്ച വൈകിട്ട് സേലത്ത് നടന്നു. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിൽ ഫാരിയ അബ്ദുള്ളയാണ് നായിക.

ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ വേദിയിലെത്തിയ ജേസൺ സഞ്ജയിന് ടിവികെ അനുകൂല മുദ്രാവാക്യങ്ങളോടെയാണ് ആരാധകർ സ്വീകരണം നൽകിയത്. ജേസൺ സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ‘ടിവികെ... ടിവികെ’ എന്ന വിളികൾ ഉയർന്നതോടെ പരിപാടിയിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

“സേലം എനിക്ക് നല്ല ഓർമകൾ തന്നു. അതുകൊണ്ട് നന്ദി, സേലം,” എന്ന് പറഞ്ഞാണ് ജേസൺ സംസാരിച്ചുതുടങ്ങിയത്. “എന്റെ കുടുംബത്തിന് സ്പെഷ്യൽ നന്ദി” എന്ന് പറഞ്ഞതിന് പിന്നാലെയാണ് സദസ്സിൽ നിന്ന് വലിയ ആർപ്പുവിളി ഉയർന്നത്. തുടർന്ന് ‘ടിവികെ... ടിവികെ’ എന്ന മുദ്രാവാക്യം ശക്തമായതോടെ ജേസണ് ഏതാനും മിനിറ്റുകൾ പ്രസംഗം നിർത്തേണ്ടിവന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം സദസ്സിനെ നോക്കി പുഞ്ചിരിച്ചും തലയാട്ടിയും നിന്ന ജേസൺ പിന്നീട് തംപ്സ് അപ്പ് കാണിച്ചു. ഇതോടെയാണ് ആരാധകർ മുദ്രാവാക്യം വിളിക്കുന്നത് അവസാനിപ്പിച്ചത്. തുടർന്ന് ജേസൺ പ്രസംഗം തുടരുകയായിരുന്നു. ‘സിഗ്മ മൊമന്റ് എല്ലാവരുടെയും ജീവിതത്തിലുണ്ട്’

ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ജേസൺ വേദിയിൽ സംസാരിച്ചു.“നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു സിഗ്മ മൊമന്റ് ഉണ്ടായിട്ടുണ്ട്. നമ്മൾ എടുത്ത തീരുമാനങ്ങൾ കാരണം വലിയ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകാം. പക്ഷേ അതിൽ നിന്നെല്ലാം നമ്മൾ ഉയർന്നുവന്നിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ കഥ എല്ലാവർക്കും കണക്ട് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” ജേസൺ പറഞ്ഞു.

സംവിധായകനെന്ന നിലയിൽ ജേസൺ സഞ്ജയ്‌യുടെ അരങ്ങേറ്റ ചിത്രമായ ‘സിഗ്മ’യിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സേലത്ത് നടന്ന പരിപാടിയിലെ ‘ടിവികെ’ മുദ്രാവാക്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10