Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്, 126 കോടിയുടെ ഇടപാട്; റിപ്പോർട്ടർ കമ്പനിക്ക് ജിഎസ്ടിയുടെ ‘കുരുക്ക്’

മെസ്സിയുടെ പേരിലെ തട്ടിപ്പ്, 126 കോടിയുടെ ഇടപാട്; റിപ്പോർട്ടർ കമ്പനിക്ക് ജിഎസ്ടിയുടെ ‘കുരുക്ക്’

തിരുവനന്തപുരം: ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട പരിപാടിയുടെ സാമ്പത്തിക ഇടപാടിൽ റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പിന്റെ കർശന നടപടി. പരിപാടിയുടെ ആദ്യഘട്ടത്തിൽ നടന്ന 126 കോടി രൂപയുടെ ഇടപാടിൽ 22.5 കോടി രൂപ ജിഎസ്ടി ഇനത്തിൽ അടച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ.

നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നേരത്തെ തന്നെ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഹിയറിങ് ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. എന്നാൽ കുടിശ്ശികയായ നികുതിയും അനുബന്ധ പിഴയും അടയ്ക്കാൻ കമ്പനി തയ്യാറായില്ലെങ്കിൽ റിക്കവറി നടപടികളിലേക്ക് കടക്കാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.

22.5 കോടി രൂപയുടെ ജിഎസ്ടിക്ക് പുറമെ പിഴയും പലിശയും കൂടി അടയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് സൂചന. ഇതോടെ റിപ്പോർട്ടർ കമ്പനിയുടെ ആകെ ജിഎസ്ടി ബാധ്യത ഗണ്യമായി ഉയരാനിടയുണ്ട്. 

അതേസമയം, മെസ്സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെച്ചൊല്ലി അന്താരാഷ്ട്ര ആർബിട്രേഷൻ നടപടികളും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജിഎസ്ടി വകുപ്പിന്റെ നടപടി കൂടുതൽ നിർണായകമാകുന്നത്.

നികുതിയും പിഴയും അടയ്ക്കാത്ത പക്ഷം നിയമപരമായ നടപടികളിലൂടെ തുക ഈടാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Save your stories

Sign in