വിക്രം നിനക്ക് എല്ലാവിധ ആശംസകളും... ലാന്‍ഡറിന് ആശംസകള്‍ നേര്‍ന്ന് ഓർബിറ്റര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ISRO യുടെ ട്വീറ്റ്
Jaihind TV News Report
Jaihind TV Web Desk
September 06, 2019
1 min read
•
Updated: June 03, 2026
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂർത്തം അടുക്കവെ ശുഭപ്രതീക്ഷ പങ്കുവെച്ച് ഐ.എസ്.ആർ.ഒയുടെ ട്വിറ്റർ സന്ദേശം. ചന്ദ്രയാന്‍-2 ദൗത്യത്തിന് ആശംസ അറിയിക്കുന്നതാണ് ട്വീറ്റ്. വിക്രം ലാന്‍ഡറും ഓർബിറ്ററും തമ്മിലുള്ള സംഭാഷണം പങ്കുവെച്ചുള്ള ഐ.എസ്.ആർ.ഒയുടെ കാർട്ടൂണ്‍ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
' നീയുമൊത്തുള്ള യാത്ര മനോഹരമായിരുന്നു വിക്രം... നീ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു... എല്ലാവിധ ആശംസകളും... ' - ഓർബിറ്റര്‍ പറയുന്നു.
'തീർച്ചയായും അവിസ്മരണീയ യാത്രയായിരുന്നു അത്... ഇനി നിന്നെ ഭ്രമണപഥത്തില്‍ കണ്ടോളാം... ' - വിക്രം പ്രതികരിക്കുന്നു.
https://twitter.com/isro/status/1169815188972826625
സോഫ്റ്റ് ലാന്‍ഡിംഗിനൊരുങ്ങുന്ന വിക്രം ലാന്‍ഡറിന്, ഓർബിറ്റര്‍ ആശംസകള്‍ നേരുന്ന തരത്തിലുള്ള സംഭാഷണമാണ് ഐ.എസ്.ആര്‍.ഒ ചിത്രീകരിച്ചിരിക്കുന്നത്. ഓർബിറ്ററിന്‍റെ അതേ ആശംസയാണ് ഞങ്ങള്‍ക്കും നേരാനുള്ളത് എന്ന കുറിപ്പോടെയാണ് ഐ.എസ്.ആർ.ഒ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 1.53 നാണ് ചന്ദ്രയാൻ – 2 ദൗത്യത്തിന്‍റെ ഭാഗമായി വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ് പ്രതീക്ഷിക്കുന്നത്. ചരിത്രദൗത്യത്തിനുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് ഐ.എസ്.ആർ.ഒ. ബംഗളുരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ചന്ദ്രയാന്‍-2 വിന്‍റെ നിയന്ത്രണം. നാല് ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ഈ കേന്ദ്രത്തിലെത്തും. സന്ദേശങ്ങള്‍ വിശകലനം ചെയ്താണ് ബാക്കിയുള്ള പ്രവർത്തനങ്ങള്‍ നടപ്പിലാക്കുക.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10