പിഎസ്എല്‍വി പരാജയം: ചരിത്രത്തിലാദ്യമായി പുറത്തുനിന്നുള്ള സമിതി അന്വേഷിക്കും; പ്രധാനമന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് സമിതി അധ്യക്ഷന്‍
Jaihind TV News Report
Jaihind TV Web Desk
February 17, 2026
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: പിഎസ്എല്‍വി-സി 62 ദൗത്യത്തിന്റെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം ഉന്നതതല സമിതി രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. കെ. വിജയരാഘവന്‍ അധ്യക്ഷനും, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉപാധ്യക്ഷനുമായ സമിതിയാണ് രൂപീകരിച്ചത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്ഥാപനത്തിന് പുറത്തുനിന്നുള്ള ഒരാളുടെ നേതൃത്വത്തില്‍ പരാജയത്തെക്കുറിച്ച് അന്വേഷണം നടക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (VSSC) നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ സന്ദര്‍ശനം. പരാജയങ്ങളില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് ഡോവലിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലെ സൂചന. എങ്കിലും സാങ്കേതികമായ വീഴ്ചകളും ആഭ്യന്തര പ്രശ്‌നങ്ങളും ഗൗരവകരമായി തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം.
ജനുവരി 12 നാണ് പിഎസ്എല്‍വി-സി 62 ദൗത്യം പരാജയപ്പെട്ടത്. കെ. ശിവന്റെ നേതൃത്വത്തിലുള്ള സമിതിക്ക് പുറമെയാണ് ഈ പുതിയ ഉന്നതതല സമിതിയുടെ ഇടപെടല്‍. പുതിയ സമിതിയുടെ ആദ്യ യോഗം ഇതിനോടകം തന്നെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ഐഎസ്ആര്‍ഒ പരാജയങ്ങള്‍ ആഭ്യന്തരമായി അന്വേഷിക്കാറാണ് പതിവ്. എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടപെടലും പുറത്തുനിന്നുള്ള സമിതിയും ദൗത്യത്തെ സര്‍ക്കാര്‍ എത്ര ഗൗരവകരമായാണ് കാണുന്നത് എന്നതിന്റെ തെളിവാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10