ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 558 കോടി! പുതിയ ബില്ലുമായി ഇറാന്
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് കോടികളുടെ പ്രതിഫലം പ്രഖ്യാപിക്കാന്‍ ഇറാന്‍ നീക്കം. ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 5.8 കോടി ഡോളര്‍, അതായത് ഏകദേശം 558 കോടി രൂപ പ്രതിഫലം നല്‍കാനുള്ള പ്രത്യേക ബില്‍ ഇറാന്‍ പാര്‍ലമെന്റ് തയ്യാറാക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാന്റെ ഈ അസാധാരണ നീക്കം. പുതിയ നീക്കത്തോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്കാണ് നീങ്ങുന്നത്.
ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവര്‍ക്ക് ഉടന്‍ രാജ്യം പ്രതിഫലം നിശ്ചയിക്കുമെന്ന് നാഷണല്‍ സെക്യൂരിറ്റി കമ്മിഷന്‍ അംഗം മഹ്‌മൂദ് നബാവിയാനും പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ നീക്കം യുഎസ്, ഇസ്രയേല്‍, ഇറാന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തനിക്കെതിരെ ഇറാന്‍ വധശ്രമം നടത്തിയാല്‍ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ കര്‍ശന ഉത്തരവ് നല്‍കുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.