Pawan Khera| 'ജനാധിപത്യം സംരക്ഷിക്കാന്‍ ചരിത്രപരമായ തീരുമാനങ്ങളെടുക്കും': പവന്‍ ഖേര
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read
•
Updated: June 05, 2026
പട്‌ന: ജനാധിപത്യം സംരക്ഷിക്കാന്‍ ചരിത്രപരമായ തീരുമാനങ്ങളെടുക്കുമെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര. പട്‌നയില്‍ നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി (CWC) യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചരിത്രപരമായ ഒരു സംസ്ഥാനത്ത് നടക്കുന്ന ചരിത്രപരമായ യോഗമാണിത്, ഇവിടെ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകും,' ഖേര പറഞ്ഞു.
ബിഹാറിലെ സദാഖത് ആശ്രമം സ്വാതന്ത്ര്യസമര പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ചരിത്രപരമായ സ്ഥലമാണെന്നും, ഇവിടെ നിന്ന് പുറത്തുവരുന്ന സന്ദേശം ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിന് മാറ്റം ആവശ്യമാണെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് മാറ്റമുണ്ടാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരിനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്ലി അഭിപ്രായപ്പെട്ടു.
വോട്ട് മോഷണ ആരോപണങ്ങള്‍ക്കിടെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 'ഹൈഡ്രജന്‍ ബോംബ്' ഇടാന്‍ കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ജാതി സെന്‍സസ്, വോട്ട് മോഷണം എന്നിവ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ രണ്ട് സുപ്രധാന പരാമര്‍ശങ്ങള്‍ ആറ്റംബോംബ് പോലെയാണ്. ഇനി ഹൈഡ്രജന്‍ ബോംബിനായി കാത്തിരിക്കുകയാണെന്നും ബാഗേല്‍ പറഞ്ഞു.
വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ CWC യോഗം രാഷ്ട്രീയമായി വളരെ നിര്‍ണായകമാണ്. കോണ്‍ഗ്രസ് ആസ്ഥാനമായ സദാഖത് ആശ്രമത്തിലാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, വയനാട് എം.പി. പ്രിയങ്ക ഗാന്ധി, ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് റാം, ബിഹാറിന്റെ ചുമതലയുള്ള കൃഷ്ണ അല്ലവാരു, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10