സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടിയില്ല; സംസ്ഥാനത്ത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന് ഗവര്‍ണര്‍
Jaihind TV News Report
Jaihind TV Web Desk
November 05, 2023
1 min read
•
Updated: June 05, 2026
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്. ഭരണഘടനാപരമായി എന്തെങ്കിലും സംശയമുണ്ടങ്കില്‍ ആര്‍ക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം.സുപ്രീം കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മറുപടി നല്‍കും. സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ വരേണ്ടത്,അതുണ്ടായില്ല. എല്ലാ ഭരണാഘടന സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്. എന്താണ് കലാ മണ്ഡലത്തില്‍ സംഭവിച്ചത്.പുതിയ ചാന്‍സലര്‍ പണം ചോദിച്ചു .സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂള്‍ പണിയുന്നു. പെന്‍ഷന്‍ നല്‍കുന്നില്ല.സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്നവെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു.മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10