Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമം, ഭരണഘടനാപ്രതിസന്ധിയുണ്ടാകും'; ഗവർണർ-സർക്കാർ ഏറ്റുമുട്ടല്‍ നാടകം തുടരുന്നു

'രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമം, ഭരണഘടനാപ്രതിസന്ധിയുണ്ടാകും'; ഗവർണർ-സർക്കാർ ഏറ്റുമുട്ടല്‍ നാടകം തുടരുന്നു
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ നാടകം തുടരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിനെതിരെ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വീണ്ടും രംഗത്തെത്തി. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനമാണ് നടക്കുന്നതെന്നും ഈ രീതി അനുവദിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. താൻ കാര്യങ്ങൾ ബോധിപ്പിക്കേണ്ടത് രാഷ്ട്രപതിയോട് മാത്രമാണ്. രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകും. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേരാണ് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. ഇവിടെ പല മന്ത്രിമാർക്കും 20 പേരിലധികമുണ്ട്. പൊതുജനത്തിന്‍റെ പണമാണ് പാഴാക്കുന്നത്. പെൻഷനുവേണ്ടി രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുന്നു. മുൻ മന്ത്രി എ.കെ ബാലനെയും ഗവർണർ വിമർശിച്ചു. പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുതെന്നും ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ എന്നും ഗവർണർ ചോദിച്ചു. എ.കെ ബാലന് ഇപ്പോൾ പണിയൊന്നുമില്ലാത്തതിനാല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും ഗവർണർ പരിഹസിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in