Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്ലാ പഴുതുകളും അടച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സിഎംആർഎൽ എക്സാലോജിക് കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ഇ ഡി

എല്ലാ പഴുതുകളും അടച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സിഎംആർഎൽ എക്സാലോജിക് കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ഇ ഡി



സിഎംആർഎൽ എക്സാലോജിക് കേസിൽ തുടരന്വേഷണം ആവാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് പിന്നാലെ തുടർനടപടികൾ വേഗത്തിലാക്കി ഇ ഡി. എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള അനേഷണത്തിനാണ് ഇ ഡി ലക്ഷ്യം വയ്ക്കുന്നത്. ഇ.ഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ഓഫീസിൽ മണിക്കൂറുകൾ നീണ്ട ഉന്നതതല യോഗം ഇതിന്റെ ഭാഗമായി നടന്നു. കേസിൽ ടി.വീണ ഉൾപ്പെടെയുള്ള പ്രതികളെ നോട്ടീസ് അയച്ചു വിളിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക്, അന്വേഷണ ഏജൻസി യോഗത്തിന് ശേഷമാവും കടക്കുക.

സിഎംആർഎൽ എക്സാലോജിക് കേസിൽ അന്വേഷണം നേരിട്ട് വിലയിരുത്തുന്നതിനും തുടരാന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തുന്നത്. ഇ.ഡിയുടെ ദക്ഷിണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടി വിളിപ്പിച്ചതോടെ കൊച്ചി ആസ്ഥാനത്തെ ഉന്നതതല യോഗം കേസിൽ ഏറെ നിർണായകമായിരിക്കുകയാണ്.

കേസിൽ വീണയെ ഉൾപ്പടെ പ്രതിപ്പട്ടികയിലുള്ളവരെ നോട്ടീസ് അയച്ചു വിളിപ്പിക്കുക, അറസ്റ്റ് പോലുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുക, റെയ്‌ഡിന്റെ ഭാഗമായ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ തുടർ നടപടികളെ കുറിച്ച് തീരുമാനമെടുക്കുക എന്നിവയിലായിരുന്നു ഉന്നതതല യോഗം. തൊട്ടുപിന്നാലെ കേസിൽ തുടരന്വേഷണം ആവാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കൂടിയെത്തിയതോടെ ഇ ഡിയുടെ കൊച്ചി ഓഫീസിലേക്ക് ഇ ഡി ഉദ്യോഗസ്ഥരും അഭിഭാഷകരും അടക്കമുള്ളവരുടെ എത്തിച്ചേരലും ഒപ്പം, ഉന്നത തല യോഗത്തിന് പുറമെ തുടർ നടപടികളെ കുറിച്ച് നിയമോപദേശകർ ഉൾപ്പെട്ട യോഗം കൂടി.

രണ്ടുമണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ അഭിഭാഷക സംഘവും ഇഡി ഉദ്യോഗസ്ഥരും മടങ്ങുമ്പോൾ, തുടർനടപടികളിൽ അന്വേഷണ ഏജൻസിക്ക് വ്യക്തമായ തീരുമാനങ്ങളുണ്ടെന്ന് വ്യക്തം.







Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Save your stories

Sign in