ഹൈസെൻസിന്റെ 116 ഇഞ്ച് മെഗാ ടിവി വിപണിയിൽ! ലോഞ്ചിങ് നിർവ്വഹിച്ച് നടി അനിഖ സുരേന്ദ്രൻ; തീയേറ്റർ അനുഭവം ഇനി വീട്ടിൽ.
ഹോം എന്റർടൈൻമെന്റ്സിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന ഹൈസെൻസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ 'യുഎക്സ് 116 ഇഞ്ച് ആർജിബി മിനി എൽഇഡി ടിവി' വിപണിയിലെത്തി. കോഴിക്കോട് തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം അനിഖ സുരേന്ദ്രൻ ലോഞ്ചിങ് നിർവ്വഹിച്ചു.
വീടുകളിൽ തീയേറ്റർ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈസെൻസ് യുഎക്സ് സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. 100 ഇഞ്ച്, 116 ഇഞ്ച് സ്ക്രീൻ സൈസുകളിലാണ് ഈ പ്രീമിയം ടിവികൾ ലഭ്യമാക്കുന്നത്. 165 HZ ഗെയിം മോഡ് അൾട്രാ, variable refresh rate തുടങ്ങിയ ഗെയിമിങ് ഫീച്ചറുകളും ഇതിലുണ്ട്. കോഴിക്കോട് തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം അനിഖ സുരേന്ദ്രൻ ലോഞ്ചിങ് നിർവ്വഹിച്ചു.
സ്പോർട്സ്, ഒടിടി സ്ട്രീമിങ്, സിനിമകൾ, ഗെയിമിംഗ് എന്നിവയെല്ലാം തീയേറ്റർ ശൈലിയിൽ വീട്ടിലിരുന്ന് ആസ്വദിക്കാൻ കഴിയുക എന്ന ആഗ്രഹമാണ് യുഎക്സ് സീരീസിന്റെ വരവോടെ യാഥാർത്ഥ്യമായതെന്ന് മൈജി കൺസ്യൂമർ ഇലക്ട്രോണിക്സ് ജനറൽ മാനേജർ രാമചന്ദ്രൻ എ പറഞ്ഞു.ലോഞ്ചിങ്ങിനോടനുബന്ധിച്ച് പ്രീമിയം ടിവികൾക്കൊപ്പം ആകർഷകമായ സമ്മാനങ്ങളും, ദീർഘകാല ഇഎംഐ സൗകര്യങ്ങളും, എക്സ്റ്റെൻഡഡ് വാറന്റിയും മൈജി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.