'സ്വര്‍ണത്തിന്‍റെ വില താഴോട്ട്'; തുടർച്ചയായ നാലാം ദിവസവും ഇടിവ്, ഒരു പവന് 1,04,960 രൂപ ആയി
കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. അമേരിക്ക-ഇറാൻ ഏറ്റുമുട്ടൽ പുനരാരംഭിച്ച പശ്ചാത്തലത്തിൽ ഇന്ന് മാത്രം രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്. രാവിലെ ഗ്രാമിന് 70 രൂപ കുറഞ്ഞതിന് പിന്നാലെ, ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 125 രൂപ കൂടി വീണ്ടും കുറയുകയായിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,120 രൂപയിലെത്തി. പവൻ വിലയിൽ ഇന്ന് ഒറ്റയടിക്ക് 1,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,04,960 രൂപയാണ്.
തുടർച്ചയായ നാലാം ദിവസമാണ് വിപണിയിൽ സ്വർണവില താഴേക്ക് പതിക്കുന്നത്. ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ ഗ്രാമിന് 13,245 രൂപയും പവന് 1,05,960 രൂപയുമായിരുന്നു വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ കടുത്ത വിലയിടിവ് ഉച്ചയ്ക്ക് ശേഷം കേരള വിപണിയെയും കൂടുതൽ സ്വാധീനിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 89.07 ഡോളർ (2.15 ശതമാനം) ഇടിഞ്ഞ് 4,057.33 ഡോളറിലെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ രീതിയിലുള്ള തിരുത്തലുകളാണ് നടക്കുന്നത്. ഇന്നലെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു. ഇതിന് മുൻപ് തിങ്കളാഴ്ച പവന് 80 രൂപയും ശനിയാഴ്ച 200 രൂപയും കുറഞ്ഞിരുന്നു. ഈ വർഷം ജനുവരി 29-നായിരുന്നു കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്; അന്ന് പവന് 1,31,160 രൂപയായിരുന്നു വില. അവിടെ നിന്നാണ് ഇപ്പോൾ പവൻ വില ഒരു ലക്ഷത്തി അയ്യായിരത്തിലേക്ക് താഴേക്ക് എത്തിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.