വിദ്വേഷ മുദ്രാവാക്യം: കണ്ണൂരില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
December 07, 2021
1 min read
•
Updated: June 10, 2026
കണ്ണൂർ : തലശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമ്മടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ രഗിത്ത്, വിവി ശരത്, മാലൂർ സ്വദേശി ശ്രീ രാഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ തിരിച്ചറിഞ്ഞതായി തലശേരി സിഐ സനൽ കുമാർ അറിയിച്ചു.
തലശേരിയിൽ കെടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആയിരുന്നു പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി. നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും ബാങ്ക് വിളികൾ കേൾക്കേണ്ടി വരില്ലെന്നുമായിരുന്നു ഒരു സംഘം പ്രവർത്തകരുടെ ആക്രോശം. ജയകൃഷ്ണനെ വെട്ടിയവർ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആർഎസ്എസിന്‍റെ കോടതിയിൽ ഇവർക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ് നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉടനീളം ഉയർന്നു. പൊലീസിന്‍റെയും ബിജെപിയുടെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വെല്ലുവിളി.
ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10