Logo
Sun, Jun 07, 2026 • 01:51 PM
LIVE TV
Watch

No business videos available

No Middle East videos available

FLOOD| ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; 2 പേര്‍ മരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

FLOOD| ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; 2 പേര്‍ മരിച്ചു
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടു പേര്‍ മരിച്ചു. ഹിമാചലിലെ കാഗ്ര ജില്ലയിലെ മനുനിഗദില്‍ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവിധയിടങ്ങളിലായി 20ലധികം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുളുവിലെ ജീവന്‍ നള്ള, രെഹ്ല ബിഹാല്‍, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കില്‍പ്പെട്ടതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. മണാലി, ബഞ്ജര്‍ മേഖലയിലും മിന്നല്‍ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്താനും വെള്ളം കയറി സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റാനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും കുളു അഡീഷണല്‍ ഡിസ്ട്രിക്ട് കമ്മീഷണര്‍ അശ്വനി കുമാര്‍ പറഞ്ഞു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഹരിയാന, ഹിമാചല്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റില്‍നിന്നാണ് തൊഴിലാളികളെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ താത്കാലിക ഷെഡ്ഡുകളില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും പൊലീസുമടക്കമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്തമഴയെ തുടര്‍ന്ന് മണാലി-ചണ്ഡിഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. മണാലിക്ക് സമീപം ബിയാസ് നദി കരകവിഞ്ഞതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. കുളുവില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി വീടുകളും റോഡുകളും പാലങ്ങളും കടകളും സ്‌കൂള്‍ കെട്ടിടങ്ങളുമടക്കം തകര്‍ന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10