രണ്ട് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളുടെ ആത്മഹത്യ; പ്രതിപക്ഷ നേതാവ് നാളെ വിതുര ആദിവാസി ഊരിലെത്തും
Jaihind TV News Report
Jaihind TV Web Desk
January 17, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ നാളെ (18-01-2022) പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തും.
കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുക്കാന്‍ എക്‌സൈസും പൊലീസും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ഈ ഗുരുതര സാഹചര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്.
ഉച്ചയ്ക്കു ശേഷം 2:30 ന് പെരിങ്ങമലയിലെത്തുന്ന പ്രതിപക്ഷ നേതാവ് 3 മണിക്ക് ഇടിഞ്ഞാറിലെയും 3.45 ന് കൊച്ചുവിളയിലെയും ഊരുകള്‍ സന്ദര്‍ശിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10