Logo
Mon, Jun 22, 2026 • 08:03 AM
LIVE TV
Watch

No business videos available

No Middle East videos available

ലോകകപ്പില്‍ ആദ്യ ഗോളുമായി യമാല്‍; സൗദി അറേബ്യയെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

ലോകകപ്പില്‍ ആദ്യ ഗോളുമായി യമാല്‍; സൗദി അറേബ്യയെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്

അറ്റ്‌ലാന്റ: ആദ്യ മത്സരത്തിലെ നിരാശ മറികടന്ന് ലോകകപ്പിലെ രണ്ടാം പോരാട്ടത്തില്‍ വമ്പന്‍ തിരിച്ചുവരവുമായി സ്‌പെയിന്‍. അറ്റ്‌ലാന്റയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സ്പാനിഷ് പട സൗദി അറേബ്യയെ തകര്‍ത്തുവിട്ടത്. ആദ്യപകുതിയില്‍ കളി പൂര്‍ണ്ണമായും നിയന്ത്രിച്ച സ്‌പെയിന്‍, തങ്ങളുടെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് അപ്രതീക്ഷിത സമനില വഴങ്ങിയ സ്‌പെയിനിന് ഈ കളിയില്‍ വിജയം അനിവാര്യമായിരുന്നു. ടീമില്‍ മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് സ്പാനിഷ് കോച്ച് ഇന്ന് തന്ത്രങ്ങള്‍ മെനഞ്ഞത്. യുവതാരം ലാമിന്‍ യമാല്‍, ഡാനി ഓള്‍മോ, അലക്‌സ് ബേന എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ഒയാര്‍സബാലിന്റെ കൃത്യതയാര്‍ന്ന പാസില്‍ നിന്നും വണ്ടര്‍ കിഡ് ലാമിന്‍ യമാലാണ് ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 21, 24 മിനിറ്റുകളില്‍ ഒയാര്‍സബാല്‍ നേരിട്ട് ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ തന്നെ സ്‌പെയിന്‍ 3-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിലും സ്പാനിഷ് ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. മാര്‍ക് കുക്കുറയയുടെ കരുത്തുറ്റ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ സൗദി താരം ഹസ്സന്‍ അല്‍-തംബക്തിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. മത്സരത്തിലുടനീളം പത്തോളം ഓണ്‍-ടാര്‍ഗറ്റ് ഷോട്ടുകളുമായി സൗദി പ്രതിരോധത്തെ സ്പാനിഷ് നിര വിറപ്പിച്ചു. ഈ വമ്പന്‍ ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത സ്‌പെയിനിന്റെ അടുത്ത എതിരാളികള്‍ കരുത്തരായ ഉറുഗ്വായ് ആണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10