Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്; പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്; പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ വധക്കേസില്‍ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് വിധി പ്രസ്താവിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നീതിക്കായി വന്ദനയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഡ്യൂട്ടിക്കിടയിലുണ്ടായ ഈ കൊലപാതകം 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ' കേസായാണ് പ്രോസിക്യൂഷന്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ശക്തമായ നിലപാടിലാണ് അന്വേഷണസംഘം. വിചാരണ വേളയില്‍ 70-ലേറെ സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപിന് മാനസിക അസ്ഥിരത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു തുടക്കം മുതല്‍ പ്രതിഭാഗം ശ്രമിച്ചത്. എന്നാല്‍, ശാസ്ത്രീയമായ വൈദ്യപരിശോധനകളിലൂടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് പ്രോസിക്യൂഷന് വലിയ നേട്ടമായി. മാനസിക രോഗം അഭിനയിച്ച് അന്വേഷണം വഴിതിരിച്ചുവിടാനുള്ള സന്ദീപിന്റെ ശ്രമങ്ങള്‍ പോലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. 2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച അധ്യാപകനായ സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്രസിങ് റൂമിലിരിക്കെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in