നിർഭയ കേസിലെ പ്രതി പവൻ കുമാർ ഗുപ്തയുടെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Jaihind TV News Report
Jaihind TV Web Desk
December 19, 2019
1 min read
•
Updated: June 09, 2026
വധശിക്ഷയിൽ ഇളവ് തേടി നിർഭയ കേസിലെ പ്രതി പവൻ കുമാർ ഗുപ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ കുമാർ ഗുപ്തയുടെ വാദം. പ്രായം തെളിയിക്കുന്ന പരിശോധന നടത്തിയിട്ടില്ല.
ശിക്ഷ വിധിച്ചപ്പോൾ ഇക്കാര്യം പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. നിർഭയ കേസിലെ പ്രതികൾക്ക് ദയാഹർജി ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി ഇന്നലെ ഒരാഴ്ച സമയം അനുവദിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർഭയയുടെ അമ്മയുടെ ഹർജിയിൽ കോടതി ജനുവരി ഏഴിന് വാദം കേൾക്കും. കേസിലെ പ്രതി അക്ഷയ് കുമാർ സിങ്ങിന്‍റെ പുനഃപരിശോധന ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10