കൊവിഡ് വ്യാപനം രൂക്ഷം : എയിംസില്‍ ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും പോസിറ്റീവ്
Jaihind TV News Report
Jaihind TV Web Desk
April 16, 2021
1 min read
•
Updated: June 09, 2026
ന്യൂഡൽഹി :കൊവിഡ് വ്യപനം രൂക്ഷമാകുമ്പോള്‍ ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാകുന്നു. ഡൽഹി എയിംസില്‍ ചികിത്സ തേടുന്നവരിൽ 90% ആളുകൾക്കും കൊവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവർത്തകരും രോഗബാധിതരാണെന്നും ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ.
റഷ്യൻ നിർമിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വെങ്കിടേഷ് വർമ അറിയിച്ചു. വാക്സിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മേയ് മാസത്തില്‍ വാക്സിന്റെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നും വെങ്കിടേഷ് പറഞ്ഞു. ഇന്ത്യയിൽ കൊവിഡിൻറെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10