Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി കോടതി; തുടരന്വേഷണത്തിന് ഉത്തരവ്
കൊട്ടാക്കാമ്പൂർ ഭൂമി തട്ടിപ്പ് കേസിൽ മുൻ എം.പി. ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കി പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി. തൊടുപുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. കൊട്ടാക്കൊമ്പൂർ വില്ലേജിൽ ബ്ലോക്ക് 58ൽ പെട്ട 23 ഏക്കർ ഭൂമി തമിഴ് പട്ടികജാതിക്കാരായ ഏഴു പേരുടെ പേരിൽ വ്യാജരേഖ ചമച്ച് ജോയ്‌സ് ജോർജും പിതാവും സഹോദരങ്ങളും ചേർന്ന് തട്ടിയെടുത്ത കേസിലാണ് പോലീസ് അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയത്. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തു എന്ന് കാണിച്ച് പൊതുപ്രവർത്തകരായ മുകേഷ് മോഹനൻ, എൻ.കെ ബിജു എന്നിവർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. അതേസമയം, പട്ടികജാതിക്കാരെ കബളിപ്പിച്ചതിന്‍റെ പേരിൽ പട്ടികജാതി പട്ടികവർഗ്ഗ പീഡന വിരുദ്ധ നിയമ പ്രകാരം ജോയ്‌സ് ജോർജിനെതിരെ അന്വേഷിച്ച് കേസെടുക്കണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാർ ഡി.വൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ട്. മുൻ എം.പി.യെയും കുടുംബത്തെയും കുറ്റവിമുക്തമാക്കി ഭരണസ്വാധീനത്തിൽ നൽകിയ റിപ്പോർട്ടാണ് കോടതി തള്ളുകയും പുനരന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തത്. ഭൂമി സംബന്ധമായ മറ്റ് കേസുകൾ ഹൈക്കോടതിയിലും ദേവികുളം സബ്ബ് കളക്ടറുടെ പരിഗണനയിലുമാണ്. ക്രിമിനൽ കേസ് സംബന്ധമായിട്ടുള്ള റിപ്പോർട്ടാണ് കോടതി തള്ളിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in